Thursday, October 30, 2014

കളിമണ്ണും ചുംബനവും  ലിബറൽ സമൂഹവും.
========================================


2013 ആഗസ്റ്റിൽ മലയാളത്തിൽ റിലീസ് ചെയ്തശ്രദ്ധേയനായ സംവിധായകാൻ ബ്ലസ്സി ഒരുക്കിയചലച്ചിത്രമായിരുന്നു "കളിമണ്ണ്‍". അതിനും എത്രയോ മുന്പ് തന്നെ വാർത്തകളിലും വിവാദങ്ങളിലും സംവാദങ്ങളിലും ഇടം നേടിയ ചിത്രമായിരുന്നു അത്ഗർഭിണിയായ നടി ശ്വേത മേനോൻ ആയിരുന്നുചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്ശ്വേതയുടെ യഥാർത്ഥ പ്രസവരംഗം സിനിമക്ക് വേണ്ടിചിത്രീകരിക്കുന്നു എന്ന വാർത്തയാണ് ചിത്രത്തെ ചൂടേറിയ ചർച്ചകൾക്ക് നടുവിലേക്ക് കൊണ്ടുവന്നിട്ടത്പ്രസവരംഗം ചിത്രീകരിക്കുന്നതിലെ ധാർമികതയെയും സദാചാര വിരുധതയെയും ചോദ്യം ചെയ്ത്കൊണ്ട് എല്ലാവരും സടകുടഞ്ഞെഴുന്നേറ്റുപ്രസ്ഥാവനകളും ലേഖനങ്ങളും വാർത്തകളും ന്യൂസ്‌ ഹവർചർച്ചകളും  പോരാത്തതിന് ടോക് ഷോ കളും വരെ നടന്നുആകെപ്പാടെ ബഹളമയംപതിവ് പോലെസംഘപരിവാര പക്ഷത്ത് നിന്നും ‘ആർഷ ഭാരത സ്ത്രീത്വത്തെ സംരക്ഷിക്കാൻ’ ശ്രീമതി ശോഭാ സുരേന്ദ്രൻഅടക്കമുള്ളവർ പടവാളുമായി ഇറങ്ങിശോഭയുടെ വക ശ്വേതക്ക് എതിരെ തികച്ചും സ്ത്രീവിരുധമായപരാമർശങ്ങൾ അടങ്ങിയ വാർത്താ സമ്മേളനംചിത്രം റിലീസ് ചെയ്ത ശേഷം മറുപടി എന്ന് ശ്വേത.(ശ്വേതപിന്നെ മറുപടി കൊടുത്തുവോ ആവോ?)

ഇങ്ങനെ ചാടിക്കളിച്ചവർ എല്ലാം ധരിച്ചു വശായിരുന്നത് 'പ്രസവരംഗംഎന്നാൽ കുഞ്ഞ് അമ്മയുടെ ഉദരത്തിൽ നിന്നും  ലോകത്തേക്ക് പ്രവേശിക്കുന്നത് കൃത്യമായി കാമറ വച്ച് ഷൂട്ട്‌ ചെയ്ത് ഇവന്മാരെപിടിച്ചിരുത്തി കാണിക്കും എന്നായിരുന്നുകൂട്ടത്തിൽ ചിലരൊക്കെ കാണാൻ കൊതിച്ചതും അത് തന്നെമാർക്കറ്റിംഗ് തന്ത്രങ്ങളുടെ ഭാഗമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കൃത്യമായി വിശദീകരണംനൽകാതിരിക്കാൻ ശ്രമിച്ചു എന്നതും നേരാണ്ബുദ്ധിക്കു തകരാറൊന്നും ഇല്ലാത്ത വിവേകശാലികൾക്ക് കാര്യം ആദ്യമേ മനസ്സിലായിചിത്രം പുറത്ത് വന്നപ്പോൾ സംഗതി എന്താണെന്ന് എല്ലാർക്കും മനസ്സിലായി. (ഞാനിതു വരെ ചിത്രം കണ്ടിട്ടില്ലെങ്കിലും കണ്ടവരിൽ നിന്നും കാര്യം മനസ്സിലാക്കിമലയാള സിനിമ ഉണ്ടായഅന്ന് മുതലേ മലയാള സിനിമയിൽ പ്രസവരംഗങ്ങൾ ഉണ്ട്പ്രസവ സമയത്തെ അമ്മയുടെ മുഖഭാവങ്ങൾഅഭിനേത്രി അഭിനയിച്ചു ഫലിപ്പിക്കുംഅവസാനം ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നിടത് രംഗംഅവസാനിക്കുംമലയാളി അന്ന് മുതലേ ഒരു സാംസ്കാരിക പ്രശ്നവും ഇല്ലാതെ ഇത് കണ്ടുകൊണ്ടിരുന്നു.അത്ര തന്നെയാണ് കളിമണ്ണ്‍ എന്ന ചിത്രത്തിലും ഉള്ളത്വിത്യാസം ഇത്രമാത്രമേ ഉള്ളൂസാധാരണ ഗതിയിൽപ്രസവസമയത്തെ സ്ത്രീയുടെ ചേഷ്ടകൾ നേരിട്ട് കണ്ടിട്ടോ അനുഭവിചിട്ടോ ഇല്ലാത്ത ഒരു സംവിധായകാൻജീവിതത്തിൽ പ്രസവത്തെ കുറിച്ച് ചിന്തിച്ച് പോലും തുടങ്ങിയിട്ടില്ലാത്ത നടിയെക്കൊണ്ട്അഭിനയിപ്പിക്കുന്നതിനു പകരം ഇവിടെ നടിയുടെ യഥാർത്ഥ പ്രസവ സമയത്തെ ചേഷ്ടകൾ ആണ്ചിത്രീകരിച്ചിരിക്കുന്നത്.

ഏറെക്കുറെ ഇത് തന്നെയാണ് കൊച്ചിയിൽ നടക്കാനിരിക്കുന്ന 'ചുംബന പ്രതിഷേധ'ത്തിന്റെ കാര്യത്തിലുംനടക്കുന്നത്കോഴിക്കോട്ടെ കഫെയിൽ നടന്ന സദാചാര ഗുണ്ടായിസത്തെ കേരളീയർ പൊതുവെഅപലപിക്കുകയും പ്രതിഷേധിക്കുകയും ഒക്കെ ചെയ്തുപ്രതിസ്ഥാനത്ത് സംഘപരിവാരം ആയതിനാൽഅപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്ന് പോലും പ്രതിഷേധം ഉയർന്നുഎന്നാൽ ആക്രമണത്തിനെതിരെകൊച്ചിയിൽ ഒരു വിഭാഗം ചെറുപ്പക്കാർ നടത്താൻ തുനിയുന്ന 'ചുംബന പ്രതിഷേധ'ത്തിന്റെ കാര്യംവന്നപ്പോൾ എല്ലാവരും തിരിഞ്ഞുചുംബന പ്രതിഷേധം എന്ന വാക്ക് കേൾക്കുമ്പോൾ നാം ഓരോരുത്തരുംനമ്മുടെ മനോ ധർമത്തിന് അനുസരിച്ച് കാര്യം ഇന്നതാണെന്ന നിഗമനത്തിൽ എത്തി മനോധർമമാണ്വില്ലൻഎത്രത്തോളം അബദ്ധ ധാരണകൾ ആണ് പ്രചരിക്കുന്നത് എന്നതിന്റെ വലിയ ഉദാഹരണമാണ്സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് ഏറെ പേർ തമാശയായും പരിഹാസമായും ചോദിക്കുന്ന ഈ ചോദ്യങ്ങൾ.

"ആളെ ഞാൻ കൊണ്ടരണോ അതോ സംഘാടകർ തരുമോ?"
നിന്റെ അമ്മയേയും പെങ്ങളേയും കൊണ്ടു വരുമോടാ?

ഇവിടെ നാം മനസ്സിലാക്കേണ്ടത് ചുംബനം എന്നാൽ എന്താണ് എന്നാണ്.    യഥാർത്ഥത്തിൽ ചുംബനംഎന്നാൽ പരസ്പരം സ്നേഹം പങ്കിടാനുള്ള ഏറ്റവും മികച്ച ഉപാധിയാണ്അത് കാമുകന് കാമുകിയോടുംഭർത്താവിനു ഭാര്യയോടും അച്ഛന് മകനോടും അമ്മക്ക് മകനോടും അങ്ങനെ ആർക്ക് ആരോടുള്ളസ്നേഹവും പങ്കു വെക്കാനുള്ള ഉപാധിയാണ് ചുംബനംചുംബന സമരത്തോടുള്ള തന്റെ പിന്തുണഅറിയിച്ചുകൊണ്ട് ജോയ് മാത്യു സാർ തന്റെ ഫെയിസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തത് തന്റെ അമ്മയെകെട്ടിപ്പിടിച്ച് സ്നേഹ ചുംബനം നൽകുന്ന ചിത്രമായിരുന്നു എന്നത് ശ്രദ്ധേയമാണ്ലൈംഗീഗതക്ക്മുന്നോടിയായി ചെയ്യുന്ന ഒരു കർമ്മം മാത്രമായി മലയാളി ചുംബനത്തെ കാണാൻ ഉപബോധമനസ്സിലെങ്കിലും ശ്രമിക്കുന്നതിന്റെ ഒരു കുഴപ്പമാണ് ഇതെല്ലാം.

 സതീഷ്‌ എരിയലത്ത് എന്ന ദൃശ്യമാധ്യമ പ്രവർതകാനായ സുഹൃത്ത്‌ ഫെയിസ്ബുക്കിൽ പോസ്റ്റ്‌  ചെയ്തഒരു  അനുഭവക്കുറിപ്പിൽ ഇങ്ങനെ പറയുന്നു:

“അനിയനെ കാത്ത് ദുബായ് വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം കുറച്ചുനേരംകാത്തിരിക്കേണ്ടി വന്നു.
വിവിധ രാജ്യക്കാരായ ആളുകള്‍ വരുന്നുതങ്ങളുടെ പ്രിയപ്പെട്ടവരെ കാണുന്പോള്‍ സന്തോഷംകൊണ്ട് കെട്ടിപ്പിടിക്കുന്നുചുംബിക്കുന്നു.
എന്നാല്‍ തങ്ങളുടെ സ്വന്തക്കാരെ കണ്ട് തീര്ത്തും നിര്വികാരതയോടെ കൂട്ടികൊണ്ടുപോകുന്നചിലരെ കാണാംവരുന്നവരുടെ യാത്രാ ബാഗുകളില്‍ ഒന്നുകില്‍ കൊച്ചി,കോഴിക്കോട് അല്ലെങ്കില്തിരുവനന്തപുരം എന്ന് എഴുതിയിട്ടുണ്ടാകും.


പ്രതിഷേധത്തിൽ ആര് ആരെയാണ് ചുംബിക്കാൻ പോകുന്നത് എന്നതാണല്ലോ പ്രശ്നം. പരസ്പരം സ്നേഹ ബന്ധമുള്ള ആര്ക്കും ആകാം എന്നതാണ് വസ്തുത. അവിവാഹിതരായ കാമുകീ കാമുകർ ആവണം എന്ന് യാതൊരു നിർബന്ധവുമില്ല. മാതാ പിതാക്കളെയും സഹോദരീ സഹോദരന്മാരെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും കാമുകീ കാമുകന്മാരെയും ഒക്കെ ആയി അവിടെ പോകാം, പരസ്പരം സ്നേഹം കൈമാറാം.  യുവമോർച്ചയുടെ അക്രമത്തെ എതിർക്കുകയും ചുംബന സമരത്തെ അതിലേറെ എതിർക്കുകയും ചെയ്യുന്നവർ ഉണ്ട്. അവർ സ്വാഭാവികമായും പറയുന്നത്, ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ എന്തും ചെയ്യുന്നത് ശരിയല്ല എന്നാണ്. അങ്ങനെ ആശങ്ക ഉള്ളവരോട് ഒന്നേ പറയാനുള്ളൂ... നിങ്ങൾ അവിടേക്ക് നിങ്ങൾക്ക് പരസ്യമായി ചുംബിക്കാൻ മടിയില്ലാത്ത ബന്ധു മിത്രാടികളുമായി കടന്നു ചെല്ലണം, എന്നിട്ട് പരിപാടിയുടെ മുഖച്ഛായ തന്നെ നിങ്ങളുടെ അഭിപ്രായത്തിൽ 'ആശങ്കക്ക് വകയില്ലാതത്' ആക്കി മാറ്റണം എന്നാണ്.

കൊച്ചിയിലെ പരിപാടിക്ക് പോലീസ് അനുമതി നിഷേധിച്ചതായി വാർത്ത കാണുക ഉണ്ടായി. യുവജന സംഘടനകളുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. പോലീസ് 'ആർഷ ഭാരത സംസ്കാരം' ചൂണ്ടി കാണിക്കാത്തത് എന്തായാലും ഭാഗ്യമായി. 'ചുംബനം സ്നേഹ സംവേദനത്തിന്റെ വഴിയാണ്' എന്നും 'സദാചാര പോലീസിംഗ് കുറ്റകരം ആണെന്നും' അർത്ഥമാക്കുന്ന ബാനറുമായി കൊച്ചിയിൽ പൊതു നിരത്തിൽ നിന്ന യുവതീ യുവാക്കളെ വിരട്ടി ഓടിക്കുന്ന ദൃശ്യം ഇന്നലെ ടിവിയിൽ കണ്ടു. വിരട്ടാൻ വന്നവരുടെ ഭാവവും ശരീര ഭാഷയും കിട്ടാത്തവന്റെ 'കൊതിക്കെറുവ്‌' ആണ് കാഴ്ചക്കാരെ ഓർമിപ്പിച്ചത്.

ഞാൻ ഇത്രയും പറഞ്ഞ സ്ഥിതിക്ക് എന്നെ പരസ്യ ചുംബനത്തിന്റെ വക്താവാക്കണ്ടഞാൻ പറഞ്ഞുവന്നത് നമ്മുടെ സമൂഹത്തിലെ 'ലിബറൽമൂല്യങ്ങളുടെ കുറവിനെ പറ്റിയാണ്ലിബറൽ മൂല്യങ്ങൾക്ക്വേണ്ടി ശബ്ദം ഉയർതുന്നവരെ നാം പലപ്പോഴും കാണുന്നത് 'അനാർക്കിസ്റ്റു'കൾ ആയിട്ടാണ്അവർ മുന്നോട്ട്വെക്കുന്നത് ഒരു തരം 'അനാർക്കിആണെന്നുമാണ് നാം കണക്കാക്കുന്നത്ഇത്തരം സന്ദർഭങ്ങളിൽ നാംആവശ്യപ്പെടുന്ന 'ലിബറലിസംഎന്താണെന്ന് ഞാൻ എന്ന വ്യക്തിയുടെ സദാചാര കാഴ്ചപ്പാടിനെപ്രായോഗിക ഉദാഹരണമായി എടുത്ത് നമുക്ക് പരിശോധിക്കാം.

എന്നെ സംബന്ധിച്ചിടത്തോളം സദാചാര വിഷയങ്ങളിൽ എന്റേതായ ഒരു വീക്ഷണ കോണ്‍ ഉണ്ട്.സ്വാഭാവികമായും എന്റെ മത വിശ്വാസവും എന്റെ സാമൂഹിക കാഴ്ചപ്പാടുകളും ചരിത്ര ബോധവുംകുടുംബ പശ്ചാത്തലവും ഒക്കെയാണ് അതിനെ രൂപപ്പെടുതിയെടുതത്അത് എന്നെമാത്രം സംബന്ധിക്കുന്നതാണ്എന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ഒക്കെ ഞാൻ അതനുസരിച്ചേപ്രവർത്തിക്കാരുള്ളൂഎനിക്ക് ശരി എന്ന് തോന്നുന്നതിനെ പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്.അതിനാൽ തന്നെ  എനിക്ക് എന്നെ കേൾക്കാൻ തയ്യാറുള്ള ആരോട് വേണമെങ്കിലും 'അത് ചെയ്യരുത് ഇത്ചെയ്യരുത്എന്ന് ഉപദേശിക്കാംസ്വീകരിക്കലും തള്ളലും അവരുടെ ഇഷ്ടംവേറെ ഏത് മാധ്യമം വഴിയും എനിക്കെന്റെ കാഴ്ചപ്പാട് പ്രചരിപ്പിക്കാംഎന്നാൽഞാൻ പറയുന്ന എന്റെ ശരി തന്നെ മറ്റുള്ളവരുടെ ശരിയും ആകണം എന്ന് വാശി പിടിക്കുന്നതിനെയും അതിന്റെ പേരിൽ ബലപ്രയോഗം നടത്തുന്നതിനെയുംനമുക്ക് 'സാംസ്കാരിക ഫാഷിസംഎന്ന് വിളിക്കാതെ തരമില്ല

ഹിന്ദു മതത്തെക്കാൾ ഇത്തരം വിഷയങ്ങളിൽ കൃത്യമായ ഉപദേശ നിർദ്ദേശങ്ങൾ ഉള്ള മറ്റു മതങ്ങളുടെവക്താക്കളെക്കാൾ സംഘികൾ എന്ത് കൊണ്ട് ഇപ്പോൾ ഇത്തരം വിഷയങ്ങളിൽ ചാടി വീഴുന്നു എന്നത്ഏറെക്കുറെ വ്യക്തമാണ്ഒരു പക്ഷെ ഏക സിവിൽ കോഡ് പോലുള്ള സാംസ്കാരിക ഏകത്വം എന്നഅവരുടെ ഫാഷിസ്റ്റ്‌ അജണ്ടകൾ പൊടിതട്ടി എടുക്കുന്നതിന്റെ മുന്നോടിയാകാം ഇതൊക്കെ. പൊതു സമൂഹം ജാഗ്രത പുലർത്തിയെ തീരൂ...

NB: ചുരുക്കിപ്പറഞ്ഞാൽ, കൊച്ചിയിലെ പരിപാടിയെ പറ്റി അഭിപ്രായമില്ലത്തവർ അവിടേക്ക് പോണ്ട.തന്റെ ബന്ധു മിത്രങ്ങൾ ആരെങ്കിലും പോകുന്നത് ഇഷ്ടമല്ലെങ്കിൽ അവരും നിങ്ങളെപ്പോലെ ശരി തെറ്റുകളമനസ്സിലാകുന്ന സ്വതന്ത്ര വ്യക്തിയാണെന്ന ബോധ്യത്തോടെ അവരോട് ഉപദേശിച്ച് നോക്കുക.

No comments:

Post a Comment